കാഞ്ഞങ്ങാട്: അമ്പലത്തറ പറക്കളായി ഒണ്ടാംപുളിയിൽ പുലർച്ചെയുണ്ടായ കൂട്ടആത്മഹത്യയിൽ ചികിത്സയിലായിരുന്ന ഇളയ മകൻ രാകേഷ് (35) അപകടനില തരണം ചെയ്തു. പുലർച്ചെ രണ്ടുമണിയോടെയാണ് കുടുംബം ആസിഡ് കഴിച്ച വിവരം പുറത്തറിയുന്നത്.


രാകേഷ് ഇളയച്ഛൻ നാരായണനോട് ഫോൺ വിളിച്ച് കടുത്ത ഛർദ്ദിയുണ്ടെന്നും അടിയന്തിരമായി വീട്ടിലെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഉടൻ എത്തിയ നാരായണൻ, നാലുപേരും വീടിന്റെ നാല് വശങ്ങളിലായി അവശനിലയിൽ കിടക്കുന്നത് കണ്ടു.
എല്ലാവരെയും ഉടൻ ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപി (58) ആശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു. ഭാര്യ ഇന്ദിര (55), മൂത്തമകൻ രജേഷ് (37) എന്നിവരും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു. രാകേഷിന്റെ ജീവൻ രക്ഷപ്പെട്ടെങ്കിലും ആരോഗ്യനില ആശങ്കജനകമായിരുന്നു.
ഗോപിയുടെ മൃതദേഹത്തിന് ജില്ലാശുപത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ദിരയുടെയും രജേഷിന്റെയും മൃതദേഹങ്ങൾക്ക് അമ്പലത്തറ സർക്കിൾ ഇൻസ്പെക്ടർ കെ.പി. ഷൈൻ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി.
മൃതദേഹങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് നാലുമണിയോടെ പറക്കളായിലെ വീട്ടിലെത്തിക്കും.
എല്ലാവരെയും ഉടൻ ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപി (58) ആശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു. ഭാര്യ ഇന്ദിര (55), മൂത്തമകൻ രജേഷ് (37) എന്നിവരും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു. രാകേഷിന്റെ ജീവൻ രക്ഷപ്പെട്ടെങ്കിലും ആരോഗ്യനില ആശങ്കാജനകമായിരുന്നു.
റബർ ജോലികളിൽ ഉപയോഗിക്കുന്ന ആസിഡാണ് നാലുപേരും കഴിച്ചതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Mass suicide: Youngest son survives; Bodies of three to be repatriated